ആടു കയറ്റുമതിക്ക് കുവൈറ്റിൽ നിരോധനം

0
23

കുവൈത്ത് സിറ്റി :   ആടുകളുടെ കയറ്റുമതിക്ക് കുവൈറ്റിൽ നിരോധനം ഏർപ്പെടുത്തി.  നാല് മാസക്കാലത്തേക്കാണ് നിരോധനം. എല്ലാ തരം ആടുകളുടെയും കയറ്റുമതിയും പുനർ കയറ്റുമതിയും ജൂലായ് ഒന്ന് വരെ അനുവദനീയമല്ല.

വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ മാസെൻ അൽ-നഹെദ്, ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബലി പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്ത് ആടുകളുടെ ലഭ്യത ഉറപ്പാക്കുവാൻ ലക്ഷ്യമിട്ട് കൊണ്ടാണ് നടപടി.