സഗീർച്ച … ഓർമ്മകളിലൂടെ

0
23

കുവൈത്തിലെ മലയാളി സമൂഹത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിത്വത്തിന്നുടമയായിരുന്ന സഗീർ തൃക്കരിപ്പൂർ വിട പറഞ്ഞിട്ട് രണ്ടു വർഷം തികയുന്ന മാർച്ച് ഏഴിന് കുവൈത്തിലെ വി ആർ കാസർഗോഡ് കൂട്ടായ്മ സഗീർച്ച … ഓർമ്മകളിലൂടെ എന്ന പേരിൽ ഓൺലൈൻ വഴി അനുസ്മരണം നടത്തി.
അഷറഫ് കൂച്ചാനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു, ജീവിതത്തിന്റെ അർത്ഥം എന്നു പറയുന്നത് തനിക്കു വേണ്ടി മാത്രമല്ല തന്റെ കുടുംബത്തിനു വേണ്ടി മാത്രമല്ല അത് തന്റെ സമൂഹത്തിനും കൂടി വേണ്ടിയായിരിക്കണം എന്നുള്ള ഒരു ചിന്ത എപ്പോഴും നിരന്തരമായി ഉപദേശിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്ത വ്യക്തിയാണ് സഗീർച്ച എന്ന് സത്താർ കുന്നിൽ ഓർമ്മിപ്പിച്ചു ഹമീദ് മധൂർ അനുസ്മരണ പ്രസംഗം നടത്തി പ്രത്യേക ക്ഷണിതാവായി രാമകൃഷ്ണൻ കള്ളാർ, ഒ വി ബാലൻ, ഹസ്സൻബെല്ല, ഹമീദ് എസ് എം, റഹീം ആരിക്കാടി എന്നിവർ സഗീർ തൃക്കരിപ്പൂരുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു.
സെമിയുള്ള കെ വി സ്വാഗതവും കബീർ മഞ്ഞംപാറ നന്ദിയും പറഞ്ഞ യോഗത്തിൽ നളിനാക്ഷൻ ഒളവറ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.