ഗാർഹിക തൊഴിലാളികൾക്ക് 6 മാസത്തിൽ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് കഴിയാൻ പ്രത്യേക അപേക്ഷ നൽകാം

0
29

കുവൈറ്റ് സിറ്റി :  ഗാർഹിക തൊഴിലാളികൾക്ക് ആറു മാസത്തിൽ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് കഴിയാൻ പ്രത്യേക അപേക്ഷ നൽകാം. ഇതിനുള്ള സംവിധാനം സാഹേൽ ആപ്പിൽ ഏർപ്പെടുത്തി. കുവൈത്തി സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അപേക്ഷകൾ മാത്രമാണ് ഇതിൽ വഴി സ്വീകരിക്കുക. സ്പോൺസർമാർ ആണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.

ഇതിലെ വ്യവസ്ഥ അനുസരിച്ച് അപേക്ഷ കാലയളവിൽ  തൊഴിലാളിയുടെ താമസരേഖ  സാധുവായിരിക്കണം.  കൂടുതൽ വിവരങ്ങൾക്കു Infogdis@moi.gov.kw എന്ന ഇമെയിൽ വഴി ബന്ധപ്പെടാം