കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികളിൽ നിന്ന് വൈദ്യുതി-ജല മന്ത്രാലയം 250,000 ദിനാർ പിരിച്ചെടുത്തു

0
12

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് പോകുന്ന പ്രവാസികൾ  വൈദ്യുതി ചാർജുകളും ക്ലിയർ ചെയ്യണമെന്നത്  നിർബന്ധമാക്കി 72 മണിക്കൂറിനുള്ളിൽ, ഗൾഫ് പൗരന്മാറ് ഉൾപ്പടെയുള്ള പ്രവാസികളിൽ നിന്നും  250,000 ദിനാർ വൈദ്യുതി ജല മന്ത്രാലയം (MEW) പിരിച്ചെടുത്തു. കുവൈറ്റ് എയർപോർട്ടിലെ കസ്റ്റമർ സർവീസ് ഓഫീസ്, കുവൈറ്റിലെ വിവിധ മേഖലകളിൽ സ്ഥിതി ചെയ്യുന്ന ഒന്നിലധികം സെക്ടർ ഓഫീസുകൾ എന്നിവ വഴിയാണ് തുക സമാഹരിച്ചത്. കൂടാതെ, രാജ്യം വിടുന്നവർക്കു കുടിശ്ശിക തീർപ്പാക്കുന്നതിന് ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ മന്ത്രാലയം നൽകിയിട്ടുണ്ട്. പുതിയ ചട്ടം അനുസരിച്ച്,  എല്ലാ പ്രവാസികളും രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതി, ജല മന്ത്രാലയത്തിൽ കുടിശ്ശിക തീർക്കണം.