കാസർകോട്: നീലേശ്വരം അഴിമുഖത്തിന് സമീപം 37 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ വലിയ ഫൈബർ ബോട്ട് മറിഞ്ഞു. അഴിത്തലയിൽ കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിൽ മലപ്പുറം ജില്ലയിലെ ചെട്ടിപ്പാടിയിലെ കോയമോൻ (57) മരിക്കുകയും മലപ്പുറം സ്വദേശി മുനീർ എന്നയാളെ കാണാതാവുകയും ചെയ്തു. കാണാതായ ആൾക്കാരായി തിരച്ചിൽ നടക്കുകയാണ്. 28 മത്സ്യത്തൊഴിലാളികൾ നിസാര പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഒരു മത്സ്യത്തൊഴിലാളിക്ക് തീരത്തെത്താൻ സാധിച്ചെങ്കിലും നില ഗുരുതരമാണ്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.