വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം, ഫർവാനിയയിലെ ഒരു  വെയർഹൗസ് വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി

0
20

കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന. ഫർവാനിയയിലെ ഒരു  വെയർഹൗസ് വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. രാജ്യത്തുടനീളമുള്ള വിവിധ സ്റ്റോറുകളിലാണ് ഇവിടെ നിന്ന് ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്നത്.  വസ്‌ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അനുബന്ധ സാമഗ്രികൾ എന്നിവയുൾപ്പെടെ 120,000 ദിനാർ വിലമതിക്കുന്നവയാണ് ഇവിടന്ന് പിടിച്ചെടുത്തത്. നിയമം ലംഘിച്ചതിന് കടയുടെ ലൈസൻസ് ഉടമയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.