COP28 കരട് കാലാവസ്ഥാ കരാറിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗവും ഉൽപ്പാദനവും ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ആഹ്വാനം ഉൾപ്പെടുത്തുന്നത് കുവൈറ്റ് നിരസിച്ചു

0
44

കുവൈറ്റ് സിറ്റി: COP28 കരട് കാലാവസ്ഥാ കരാറിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗവും ഉൽപ്പാദനവും ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനുള്ള ഏതൊരു ആഹ്വാനവും കുവൈറ്റ് നിരസിക്കുന്നതായി കുവൈറ്റ് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക് വ്യക്തമാക്കി. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയിൽ കുവൈത്ത് ഉറച്ച് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. പക്ഷേ, പുതിയ സാങ്കേതിക, നിയന്ത്രണ പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം വാദിച്ചു. ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ഊർജ മേഖലയ്ക്കും വികസന പ്രക്രിയയ്ക്കും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാർത്ത ഏജൻസിയായ കുനയക്ക് നൽകിയ പ്രസ്താവനയിൽ മന്ത്രി ചൂണ്ടിക്കാട്ടി.ഇത്തരം നയം വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള കഴിവിനെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.