കുവൈറ്റ്: കുവൈറ്റിൽ 2000 വർഷം മുതലുള്ള എല്ലാ പൊതുമേഖലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സിവിൽ സർവീസ് കമ്മീഷൻ മുഴുവൻ സർക്കാർ ഡിപ്പാർട്മെന്റുകൾക്കും നിർദേശം നൽകി. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് അനർഹമായി ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തുന്നതിനായിട്ടാണ് ഇത്. നിയമന സമയത്ത് സമർപ്പിച്ച ഹയർ സെക്കന്‍ഡറിക്ക് മുകളിലുള്ള സർടിഫിക്കറ്റുകളാണ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുക .