കുവൈത്ത് സിറ്റി: കുവൈറ്റിലെ സുരക്ഷാ സേന താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ പിടികൂടാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിച്ചതിന്‍റെ ഭാഗമായി രാജ്യത്തുടനീളം കാമ്പയിനുകൾ നടത്തി. ഇതിന്‍റെ ഭാഗമായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 396 വ്യക്തികളെ അറസ്റ്റു ചെയ്തു. അറസ്റ്റുകൾക്ക് പുറമേ, രാജ്യത്തെ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച 568 വ്യക്തികളെ നാടുകടത്തുകയും ചെയ്തു. തടങ്കലിൽ വച്ചിരിക്കുന്ന എല്ലാ വ്യക്തികൾക്കും എതിരെ നീതിയും നിയമങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.