കുവൈത്ത് സിറ്റി: റെസിഡൻസ് പെർമിറ്റിൽ നിന്ന് വർക്ക് പെർമിറ്റിലേക്ക് വിസ മാറ്റുന്നതിന് 4 പുതിയ വിഭാഗങ്ങളെ കൂടി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലിറ്റിൽ ഉൾപ്പെടുത്തി. തൊഴിൽ മേഖലയിലെ വിദഗ്ധരുടെ വിപുലമായ പഠനത്തിന് ശേഷമാണ് തീരുമാനം. മാൻപവർ അതോറിറ്റി ഫോർ എംപ്ലോയ്‌മെന്റ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മുത്തൂതെ ആണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
കൊറോണ വ്യാപനം രാജ്യത്തെ സാമ്പത്തിക തൊഴിൽമേഖലകളെ സാരമായി ബാധിച്ചു, ഇത്
മൂലം രാജ്യത്ത് നിലവിലുള്ള അവസ്ഥകളുടെ വെളിച്ചത്തിലാണ് ചില വിഭാഗങ്ങൾക്ക് തൊഴിൽ വിപണിയിൽ ചേരുന്നതിന ഭേദഗതി വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ ജനസംഖ്യാ ഘടനയെ സംരക്ഷിക്കുന്ന രീതിയിൽ രാജ്യത്ത് നിലനിൽക്കുന്ന പ്രവണതകളുടെയും തൊഴിൽ വിപണി സാഹചര്യങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്നാണ് അതോറിറ്റി അതിൻ്റെ തീരുമാനങ്ങൾ എടുക്കുന്നതും അവലോകനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താഴെപ്പറയുന്ന വിഭാഗങ്ങളെ വിസമാറ്റത്തിന് അനുവദിച്ചിരിക്കുന്നു
1 – കുവൈത്ത് സ്ത്രീകളുടെ പങ്കാളിക്കും മക്കളും.
2 – കുവൈത്ത് സ്വദേശിനികളായ ഭാര്യമാർ, 3- കുവൈത്തിൽ ജനിച്ചവർ 4- സാധുതയുള്ള രേഖകളുള്ള ഫലസ്തീനികൾ. 5- സെക്കൻഡറി സ്കൂളിന് മുകളിൽ അല്ലെങ്കിൽ കുവൈറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന ഡിപ്ലോമ യോഗ്യത നേടിയവർ.6- കുവൈത്തിൽ ജനിച്ചവരുടെ രണ്ടാം ഡിഗ്രി ബന്ധുക്കൾ. 7 – ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നേടിയ ആരോഗ്യ മേഖലയിലെ വിദഗ്ധരായ സാങ്കേതിക പ്രൊഫഷണലുകൾ. 8- സ്കൂളുകളിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോഗ്യതയുള്ളവർ (ഫാക്കൽറ്റി അംഗങ്ങൾ)