തുർക്കിയിൽ ഭൂചലനം

0
22

തുർക്കിയിലെ കെയ്‌സേരി പ്രവിശ്യയിലെ സാരി ഒകലാൻ ജില്ലയിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി.  തുർക്കി എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിൽ ആൾനാശം രേഖപ്പെടുത്തിയിട്ടില്ല. ഭൂകമ്പ സാധ്യത പ്രദേശത്താണ് തുർക്കി സ്ഥിതി ചെയ്യുന്നത്. 1999 ൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ 20,000-ത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.