കുവൈത്ത് സിറ്റി: വഴിയാത്രക്കാരെ കൊള്ളയടിക്കുന്ന നാലങ്ക സംഘത്തെ തൈമ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു. മൂന്ന് കുവൈറ്റികളും ഒരു ഗൾഫ് പൗരനുമാണ്. ഇതിൽ ഒരാൾ നേരത്തെ സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇവനെ സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കായി വലവിരിച്ചു, അറസ്റ്റ് ചെയ്യുകയും ചെയ്തു, ഇവരുടെ കൊള്ളയ്ക്ക് ഇരയായവർ ഉദ്യോഗസ്ഥർ നടത്തിയ ഐഡന്റിഫിക്കേഷനിൽ നാല് പേരെയും തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ പോലീസായി ആൾമാറാട്ടം നടത്തിയതായും 13 കവർച്ചകൾ നടത്തിയതായും ഇവർ സമ്മതിച്ചു.