കുവൈത്ത് സിറ്റി: കുവൈത്തിനെ അപമാനിക്കുന്ന രീതിയിൽ അതിൽ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രചരിപ്പിച്ച നാല് ബംഗ്ലാദേശ് സ്വദേശികളായ പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. തീർത്തും നിരുത്തരവാദപരവും
അശ്രദ്ധവുമായ പ്രവൃത്തിയാണ് നാലുപേരും ചെയ്തതെന്ന് കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ എംഡി ആഷിക് ഉസ്മാൻ പറഞ്ഞതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പ്രാദേശിക നിയമങ്ങൾ പാലിക്കാൻ എംബസി എല്ലാ ബംഗ്ലാദേശ് പൗരന്മാരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും നിന്ദ്യമായ പ്രവൃത്തിയിൽ ആരെങ്കിലും ഏർപ്പെട്ടാൽ അത് മറ്റുള്ളവരെയും വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ അധികാരികൾ ഇവരെ വിട്ടയച്ചാലും ഈ നാലുപേരെയും കുവൈത്തിൽ നിന്ന് നാടുകടത്താൻ എംബസി തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.