കോവിഡ് 19: കുവൈറ്റിൽ നാല് പേരിൽ കൂടി വൈറസ് സ്ഥിരീകരിച്ചു

0
23

കുവൈറ്റ്: രാജ്യത്ത് നാല് പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ കുവൈറ്റിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 195 ആയി. സൗദയിൽ നിന്നും യുകെയിൽ നിന്നും മടങ്ങിയെത്തിയ സ്വദേശികൾ, ഒരു ഫിലിപ്പൈൻ സ്വദേശി, ഒരു സൊമാലിയ സ്വദേശി എന്നിവരാണ് വൈറസ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ളത്.

ഇതിനിടെ രാജ്യത്ത് ഇന്ന് നാല് പേർ കൂടി രോഗമുക്തരായ വിവരം ആരോഗ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോട് കൂടി ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 43 ആയിരുന്നു.