കുവൈത്തിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

0
31

കുവൈത്ത് സിറ്റി: ഷെയ്ഖ് സായിദ് റോഡിൽ (അഞ്ചാമത്തെ റിംഗ് റോഡ്) നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവരം അറിഞ്ഞയുടൻ അർഡിയ ഫയർ സർവീസ് വിഭാഗം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. അഗ്നിരക്ഷാ സേനാംഗങ്ങൾ വാഹനങ്ങളിൽനിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് മെഡിക്കൽ ടീമിന് കൈമാറിയെങ്കിലും ഒരാൾ കൊല്ലപ്പെട്ടിരുന്നു.