കുവൈത്ത് സിറ്റി: ഏഷ്യൻ വംശജരായ രണ്ട് ടാങ്കർ ഡ്രൈവർമാർ സാബിയ പാടത്ത് നിന്ന് 4,000 ലിറ്റർ ഡീസൽ മോഷ്ടിച്ചതായി കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണ പാടത്തെ ഉപകരണങ്ങളിൽ ആവശ്യത്തിന് ഇന്ധനമില്ലെന്ന് സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ ആണ് ഡീസൽ ക്ഷാമം കണ്ടെത്തിയത്. മോഷണത്തിനും കവർച്ചയ്ക്കും ശിക്ഷിക്കപ്പെട്ട മിക്ക പ്രവാസികളെയും ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയാണ് ചെയ്യാറ്. 2012 നും 2018 നും ഇടയിൽ 956-ലധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.2018ൽ മാത്രം 163 പേരെയാണ് കുവൈറ്റിൽ നിന്ന് നാടുകടത്തിയത്.