ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആർട്സ് ഫെസ്റ്റ് 2024 നു തുടക്കമായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച നടന്ന ഒന്നാം ഘട്ടം യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി രാധാകൃഷ്‍ണൻമാസ്റ്റർ ഉദ്ഘാടനം ചെയ്‌തു പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിന് ആർട്സ് സെക്രട്ടറി വിനോജ് കുമാർ സ്വാഗതവും ആർട്സ് കമ്മിറ്റി അംഗം രാജേഷ് ബാബു നന്ദിയും പറഞ്ഞു
ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത് ഉപദേശക സമിതി അംഗം വിജയേഷ് കെ വി വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ് ബാലവേദി ജോയിന്റ് സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
16 മത്സരങ്ങളിൽ ആയി നൂറ്റമ്പതോളം പേര് ഒന്നാം ഘട്ട മത്സരത്തിൽ പങ്കാളികൾ ആയി
മൂന്നൂറിലധികം ആളുകൾ പങ്കെടുക്കുന്ന നൃത്തമത്സരങ്ങൾ ഉൾപ്പെടുന്ന ഇരുപത്തൊമ്പതോളം മത്സരങ്ങൾ ഉള്ള രണ്ടാം ഘട്ടം മെയ് 10 നു വിവിധ വേദികളിൽ ആയി അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു
Friends of Kannur Kuwait Expat’s Association (FOKE) Arts Fest 2024 got off to a great beginning.
Friends of Kannur Kuwait Expat’s Association (FOKE) Arts Fest 2024 began at United Indian School, Abbasiya. The first phase of art fest was inaugurated by United Indian School Principal C Radakrishnan. Arts Secretary Vinoj Kumar welcomed the gathering and made introductory remarks at inaugural function chaired by President Lijesh P.
General Secretary Hariprasad U K, Patron Anil Keloth, Advisory Board member Vijayesh K V, Vanithavedi Chairperson Shamna Vinoj, Balavedi Joint Secretary Sikha Unnikrishnan and others were present. Arts Committee member Rajesh Babu gave vote of thanks.
Almost 150 contestants participated in 16 different categories and everyone took a healthy outlook towards the competitions.
Officials said in a press release that second phase will be held on May 10 at various venues at the Oxford Pakistani School, Abbasiya. 29 different categories of competitions which include dance and other cultural events will be participated by more than 300 contestants.