അജ്പക് വോളിബോൾ ടൂർണമെന്റ് ആവേശകരമായി

0
94

കുവൈറ്റ്‌ :  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (AJPAK),  കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബും (KSAC) സംയുക്തമായി ഏപ്രിൽ 26 ആം തീയതി അബ്ബാസിയ KSAC ഗ്രൗണ്ടിൽ നടത്തിയ തോമസ് ചാണ്ടി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി സീസൺ 2  വോളീബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. കുവൈറ്റിലെ വോളി ബോൾ പ്രേമികളുടെ നിറ സാന്നിധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങൾ കൊണ്ടും  ടൂർണമെന്റ് ശ്രദ്ധേയമായി. തോമസ് ചാണ്ടി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയും, ശാരദാമ്മ വരിക്കോലിൽ മെമ്മോറിയൽ എവർ റോളിങ്ങ്  ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസിന്റെ മത്സരങ്ങളും ആണ് നടന്നത്.

മാംഗ്ലൂർ സ്പോർട്സ് ക്ലബ്‌ (MSC) ഈ വർഷത്തെ വിജയികൾ ആയപ്പോൾ സാജാ എ ടീം റണ്ണർ അപ്പ് ആയി. വെറ്ററൻസ് വിഭാഗത്തിൽ വോളി ലവേർസ് വിജയികളും KSAC റണ്ണർ അപ്പും ആയി. ബെസ്റ്റ് അറ്റാക്കർ ആയി മുബഷീറും ബെസ്റ്റ് പ്ലെയർ ആയി സുബിയും ബെസ്റ്റ് സെറ്റർ ആയി വിഷ്ണുവിനെയും തെരഞ്ഞെടുത്തു.

യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ ജോൺ തോമസ് (അനിയച്ചൻ) വോളിബോൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. യശശരീരനായ തോമസ് ചാണ്ടിയുടെ മകൻ ഡോ. ടോബി തോമസ് വിജയികൾക്കുള്ള എവർ റോളിങ്ങ് ട്രോഫിയും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ജോയൽ ജോർജ് റണ്ണർ അപ്പിനുള്ള ട്രോഫിയും ശാരദാമ്മ വരിക്കോലിൽ മെമ്മോറിയൽ എവർ റോളിങ്ങ്  ട്രോഫി സുരേഷ് വരിക്കോലിലും വിതരണം ചെയ്തു.

കുവൈറ്റിലെ കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി നേതാക്കൾ പങ്കെടുത്ത ടൂർണമെന്റിന് അജ്പക് ചെയർമാൻ രാജീവ്‌ നടുവിലെമുറി, വനിതാവേദി ചെയർപേഴ്സൺ ലിസ്സൻ ബാബു KSAC മുൻ പ്രസിഡന്റ്‌ പ്രദീപ് ജോസഫ് തുടങ്ങിയവർ ആശംസകൾ  നേർന്നു.

വോളി ബോൾ ടൂർണമെന്റിന്റെ വിജയത്തിലേക്കായി ചുക്കാൻ പിടച്ച അജ്‌പകിന്റെ പ്രോഗ്രാം കൺവീനറും വോളി ബോൾ ടൂർണമെന്റിന്റെ കൺവീനറും  ആയ അനിൽ വള്ളികുന്നം, അജ്‌പകിന്റെ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ട്രെഷറർ സുരേഷ് വരിക്കോലിൽ, രക്ഷാധികാരി ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, മനോജ് പരിമണം, രാഹുൽ ദേവ്, സജീവ് കായംകുളം, ലിബു വർഗീസ് പായിപ്പാടൻ, ജോൺ തോമസ് കൊല്ലകടവ്, മാത്യു ജേക്കബ്, ഫ്രാൻസിസ് ചെറുകോൽ, അശോകൻ വെണ്മണി, സുമേഷ് കൃഷ്ണൻ, സാം ആന്റണി, അജി ഈപ്പൻ, ഷിൻജു ഫ്രാൻസിസ്, സുരേഷ് ചേർത്തല, അനി പാവുരേത്, സന്ദീപ് നായർ, വിമൽ, സാറാമ്മ ജോൺസ്, അനിത അനിൽ, ആനി മാത്യു, ലക്ഷ്മി സജീവ്, എൽസി ജോസഫ്, KSAC യുടെ ഭാരവാഹികൾ ആയ ഷിജോ തോമസ് കുറ്റിയിൽ, ലിബു, ആൽബിൻ ജോസഫ്, ആദർശ്, ഈസാ, ജോസഫ്  എന്നിവർ നേതൃത്വം നല്കി.