409 പേരുടെ മേൽവിലാസം നീക്കം ചെയ്തു

0
103

കുവൈത്ത് സിറ്റി: 409 പേരുടെ മേൽവിലാസം നീക്കം ചെയ്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പ്രോപ്പർട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പ്രോപ്പർട്ടി പൊളിച്ചതുകൊണ്ടോ ആണ് ഈ തീരുമാനം. പുതിയ വിലാസം രജിസ്റ്റർ ചെയ്യുന്നതിനായി ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം സിവിൽ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് ആസ്ഥാനം സന്ദർശിക്കണം. കൂടാതെ ആവശ്യമായ അനുബന്ധ രേഖകളും ഹാജരാക്കണം. പുതിയ മേൽവിലാസം രജിസ്റ്റർ ചെയ്യാതിരുന്നാൽ 100 ദിനാർ വരെ പിഴ ചുമത്തും.