സലിം ഫൈസി കൊളത്തൂർ കുവൈത്തിൽ

0
119

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല നടത്തപെടുന്ന മതം മധുരമാണ് എന്ന പ്രമേയത്തിൽ പ്രഭാഷണം നടത്താൻ ഡോ: സാലിം ഫൈസി കൊളത്തൂർ കുവൈത്തിൽ എത്തിച്ചേർന്നു.

ഇന്ന് വൈകിട്ട് മംഗഫ് നജാത്ത് സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്

കുവൈത്തിൽ എത്തിച്ചേർന്ന ഡോ: സലിം ഫൈസി ഉസ്താദിനെ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ഫൈസി, കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി, ഫഹാഹീൽ മേഖല പ്രസിഡണ്ട് അബ്ദുറഹ്മാൻ ഫൈസി, ജനറൽ സെക്രട്ടറി റഷീദ് മസ്താൻ, സെക്രട്ടറിമാരായ ഹംസക്കുട്ടി കെ.പി, മുഹമ്മദ് ഹാരിഫ്, വൈസ് പ്രസിഡണ്ട് അബ്ദു ഏലായി, ട്രഷറർ സമീർ പാണ്ടിക്കാട്, മെഹബൂല മേഖല പ്രസിഡണ്ട് അമീൻ മുസ്ലിയാർ ചേകനൂർ, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഏ.ജി എന്നിവർ ചേർന്ന് സ്വീകരിച്ചു.