കുവൈറ്റ് സിറ്റി : ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ പെർഫ്യൂമുകൾ നിർമിക്കുന്ന കമ്പനി കണ്ടെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പരിശോധനയിൽ 41,000 വ്യാജ പെർഫ്യൂം കുപ്പികൾ പിടിച്ചെടുത്തു. പ്രമുഖരാജാന്തര ബ്രാൻഡുകളുടെ വ്യാജൻ ആയിരുന്നു ഇത്. ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും നിയമലംഘകനെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു. വാണിജ്യ വഞ്ചനക്കെതിരെ പോരാടുന്നതിലും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിലും ഇനിയും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.