ഇടുക്കി അസോസിയേഷൻ കുവൈറ്റ് വിമൻസ് ഫോറം 2024-2025 ഭാരവാഹികളെ പ്രഖ്യാപിച്ചു.

 ശ്രീമതി രാജി മാത്യു ഷാജി ചെയർപേഴ്സൺ ആയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ലാൻസി ബാബു, ജോയിസ് ജിജി, വിനീത ഔസേപ്പച്ചൻ, ആൻസി ചാക്കോ, അനിറ്റ് സേവ്യർ, അമ്പിളി ബേബി,ബിജി ബെന്നി,മനു ബൈജു, ഷീജ ഷാജു, ബിനി ജോസഫ്, അനിസ ജിൻ്റോ, ഷിജി. പി.ചാക്കോ, എലിസബത്ത് സിജോ, സ്മിത ബിനോജ്,സ്മിത ബേബി

എന്നിവർ അംഗങ്ങളാണ്. 

സ്ത്രീകളുടെ നേതൃത്വപരവും സംഘടനാപരവും കലാപരവുമായ കഴിവുകൾ സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തുക  എന്നതാണ് വിമൻസ് ഫോറം ഉദ്ദേശിക്കുന്നത്. മനുഷ്യർ നേരിടുന്ന പ്രതിസന്ധികളെ  തരണം ചെയ്തുകൊണ്ടിരിക്കുന്ന  സ്ത്രീകളെ  കണ്ടെത്തുന്നതിനും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും ഫോറം പ്രത്യേക ഊന്നൽ നൽകുന്നു. സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം, രോഗനിവാരണം, ഡിജിറ്റൽ സാക്ഷരത, നാളത്തെ ലീഡേഴ്സ്, ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ മാർഗനിർദ്ദേശം, എന്നിവയിലൊക്കെ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും  ക്രിയാത്മകമായ പരിഹാരം നിർദ്ദേശങ്ങൾ തേടുകയും ചെയ്യുന്നു.