427 കൊറോണാ കേസുകൾ ; രണ്ട് മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന. 24 മണിക്കൂറിനിടെ കുവൈത്തിൽ പുതിയ 427 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 1539000 ആയി. രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 245 പേർ ഇന്ന് രോഗ മുക്തരായി എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.