കുവൈത്തിലേക്ക് എത്തുന്നവർക്ക് 43 ഹോട്ടലുകൾ ക്വാറൻ്റെയിൻ സേവനങ്ങൾ ഒരുക്കും

കുവൈത്ത് സിറ്റി : വരുന്ന ഫെബ്രുവരി 21 ഞായറാഴ്ച മുതൽ രാജ്യത്ത് എത്തിചേർന്നവർക്ക് ക്വാറൻ്റെയിൻ സേവനങ്ങൾ ഒരുക്കുന്നതിനായ് 43 ഹോട്ടലുകൾ കരാറിൽ ഒപ്പിടുകയും അവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി , അൽ അൻബ റിപ്പോർട്ട് ചെയ്തു. 3-, 4-  5-സ്റ്റാർ ഹോട്ടലുകൾ അനുസരിച്ച്  നിർബന്ധിത ക്വാറൻ്റെയിന്  നൽകുന്ന സേവനങ്ങൾക്ക് നിശ്ചയിച്ച സ്റ്റാൻഡേർഡ് വിലകളോട് തത്ത്വത്തിൽ  ഹോട്ടലുടമകൾ സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ ദിനപത്രത്തോട് പറഞ്ഞു.

നിർബന്ധിത ക്വാറൻ്റെയിന് നിശ്ചിത വില നിശ്ചയിക്കാൻ ഹോട്ടൽ ഉടമകളുടെ അസോസിയേഷൻ ഒന്നിലധികം മീറ്റിംഗുകൾക്ക് പ്രാദേശിക ഹോട്ടലുകളുുമായി നടത്തി. ചില ഹോട്ടലുകൾക്ക് നിർബന്ധിത ക്വാറൻ്റെൻ സേവനങ്ങൾ നൽകുന്നതിൽ ചില ആശങ്കകൾ നിലനിൽക്കുന്നതായും മാധ്യമ റിപ്പോപോർട്ടുകൾ പറയുന്നു, പ്രത്യേകിച്ച് മുൻകരുതലുകൾ, അപകടസാധ്യതകൾ, വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊറോണ വൈറസ് തടയുന്നതിനുള്ള ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.

കുവൈത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരന് ആവശ്യമായ  ഹോട്ടൽ ക്വാറൻ്റെയിൻ ബുക്കിംഗും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും,   ലാൻഡിംഗിലെ പിസിആർ പരിശോധനകൾ ഉൾപ്പെടെയുള്ള മറ്റ് യാത്രാ ആവശ്യകതകളും  വിമാനക്കമ്പനികളുടെ ചുമതലയാണെന്ന് . ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് സാദ് അൽ ഒതൈബി ആവർത്തിച്ചു