43,289 കുവൈത്തികൾക്കും പ്രവാസികള്‍ക്കും വിദേശയാത്ര വിലക്ക്

0
50

കുവൈത്ത് സിറ്റി: കേസുകളിലോ ഇമ്മിഗ്രേഷൻ ലംഘനങ്ങളിലോ ഏർപ്പെട്ടിട്ടിട്ടുള്ള വ്യക്തികള്‍ അതുസംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതുവരെ രാജ്യം വിടുന്നത് തടയാന്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്. വിഷയം തീർപ്പാക്കുന്നത് വരെ നിരോധനങ്ങൾ ബാധകമായിരിക്കും. ഈ വർഷത്തെ ആദ്യ പകുതിയിൽ 43,289 കുവൈത്തികളെയും പ്രവാസികളെയും വിദേശ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ യാത്രാ നിരോധന വകുപ്പിന്‍റെ സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു.
അടയ്ക്കാത്ത ബില്ലുകൾ, വൈദ്യുതി, വാട്ടർ ബില്ലുകൾ ,കുടിശ്ശിക ചെക്കുകൾ, ബാങ്ക് കടങ്ങൾ, അടയ്ക്കാത്ത ഫോൺ ബില്ലുകൾ, വാടക കുടിശ്ശിക, കുടുംബ കോടതി കേസുകൾ തുടങ്ങിയവയാണ് യാത്രാനിരോധനം ഏർപ്പെടുത്താനുള്ള മിക്ക കാരണങ്ങളായും നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.