കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന 45-ാമത് ഗൾഫ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ മന്ത്രി ഡോ. അഹമ്മദ് അൽ-അവധിയുടെയും അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരിയുടെയും മേൽനോട്ടത്തിൽ ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കി. തടസ്സമില്ലാത്ത മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കാൻ, കുവൈറ്റിലെ ആശുപത്രികൾ ഡിസംബർ 1 ഞായറാഴ്ച മുതൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കും. വിവിധ ഗവർണറേറ്റുകളിലെ മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 24/7 പ്രവർത്തിക്കും. ജബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കും അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്റ്റിലെ കോഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻ്ററും ഡിസംബർ 1 ഞായറാഴ്ച രാവിലെ 7:30 മുതൽ വൈകിട്ട് 7:00 വരെ പ്രവർത്തിക്കുമെന്ന് ഡോ. അൽ-സനദ് പറഞ്ഞു. ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്ക് 7:30 AM മുതൽ 3:30 PM വരെ പ്ലേറ്റ്‌ലെറ്റ് ദാനത്തിനുള്ള സൗകര്യമൊരുക്കും.