ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് 480 പരാതികൾ ഫെബ്രുവരിയിൽ മാത്രം ലഭിച്ചു

0
30

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് റെഗുലേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം തൊഴിലാളികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 480 പരാതികൾ ലഭിച്ചതായി അൽ റായ് റിപ്പോർട്ട് ചെയ്തു. ഒരു തൊഴിലുടമയ്‌ക്കെതിരെ  വീട്ടുജോലിക്കാരനിൽ നിന്ന് 169 പരാതികൾ ലഭിച്ചിട്ടുണ്ട്. ഓഫീസുകൾക്കും കമ്പനികൾക്കുമെതിരെ ഒരു തൊഴിലുടമയിൽ നിന്ന് ലഭിച്ച 33 പരാതികളും ഇതിൽ പെടുന്നു. ഇവക്ക് പുറമേ മറ്റ് 239 പരാതികൾ ഉൾപ്പടെ ജുഡീഷ്യറിയിലേക്ക് റഫർ ചെയ്തു.

65 പരാതികൾ കക്ഷികൾക്കിടയിൽ രമ്യമായി പരിഹരിച്ചു. ഇക്കാലയളവിൽ ഒരു സ്പോൺസർ തൻറെ ജോലിക്കാർക്കെതിരെ 277 പരാതികൾ നൽകിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായിി ബന്ധപ്പെട്ട 200 പരാതികളാണ് ജുഡീഷ്യറിക്ക് കൈമാറിയത്.