ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് വെച്ച 49 പ്രവാസികളെ നാടുകടത്തും

0
23

പബ്ലിക് അതോറിറ്റി ഫോർ മാൻപവറും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി ജലീബ് അൽ ശുയൂഖ് പ്രദേശത്തെ താൽക്കാലിക വിപണികളിൽ നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ നിരവധി ഭക്ഷ്യവസ്തുക്കൾ പിടികൂടി. മനുഷ്യ യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയതിന് 49 പ്രവാസികൾ പിടിയിലായതായി ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള മേജർ ജനറൽ ഫർരാജ് അൽ-സൗബി അറിയിച്ചു. പിടിയിലായവരിൽ നല്ലൊരു പങ്കും ഏഷ്യൻ വംശജരാണ്. തൊഴിൽ നിയമം ലംഘിച്ചതിനും മനുഷ്യർക്ക് അനുയോജ്യമല്ലാത്ത സാധനങ്ങളും ഭക്ഷ്യവസ്തുക്കളും വിൽപ്പന നടത്തിയതിനും കുറ്റക്കാർക്കെതിരെ എതിരെ നടപടി സ്വീകരിക്കും. ഇവരെ നാടുകടത്തുന്നതിന് ആവശ്യമായ ഭരണപരമായ നടപടിക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി .