കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ക്വാറന്റൈൻ കാലാവധി ഏഴിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കുന്നത് പരിഗണനയിൽ

0
13

കുവൈത്ത് സിറ്റി: കൊറോണ കമ്മറ്റിയുടെ അടുത്ത മീറ്റിംഗിൽ, ക്വാറന്റൈൻ കാലാവധി ഏഴിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കുന്നതിനുള്ള പുതുക്കിയ നിർദ്ദേശം ചർച്ച ചെയ്യും എന്ന്അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നവരുടെ ക്വാറന്റൈൻ കാലാവധി ഏഴ് ദിവസത്തിന് പകരം ആഴ്ചയിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കുന്നതിനെക്കുറിച്ചാണ് സമിതി ചർച്ച ചെയ്യുക. പ്രൈമറി കോൺടാക്ട് വ്യക്തിക്ക്  ക്വാറന്റൈൻ്റെ മൂന്നാമത്തെയും അഞ്ചാമത്തെയും ദിവസങ്ങൾക്ക് ശേഷം  പരിശോധിച്ച് രോഗബാധിതനല്ലെന്ന് ഉറപ്പാക്കി ക്വാറന്റൈൻ പിൻവലിക്കാൻ സാധ്യമാക്കും. കൂടാതെ, ബൂസ്റ്റർ ഡോസ് ഓപ്ഷണൽ ആക്കുന്നതിനുള്ള സാധ്യതയെ സംബന്ധിച്ച ഒരു നിർദ്ദേശവും ചർച്ച ചെയ്യും.  മറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിനെക്കുറിച്ചും  ചർച്ച ഉണ്ടായിരിക്കുമെന്നും എന്നും സൂചനയുണ്ട്.