Home News Kerala രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം

0
34

ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ്‌ അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം.  സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.