കുവൈത്ത് സിറ്റി: ഇന്ത്യൻ വംശജരായ അഞ്ചുപേർ വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി കണ്ടെത്തി. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് പ്രസിഡന്റ് ഫൈസൽ അൽ അടൽ ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. കുറ്റാരോപിതർ സൊസൈറ്റിയുടെ സ്റ്റാമ്പും അധികൃതരുടെ ഒപ്പും വ്യാജമായ ഉണ്ടാക്കിയതാണ് കണ്ടെത്തിയത്. അസോസിയേഷനും വ്യാജ എഞ്ചിനീയർമാർ പ്രവർത്തിച്ച കമ്പനികളും തമ്മിലുള്ള രേഖകളും ഇമെയിൽ കത്തിടപാടുകളും ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. അഞ്ച് പ്രതികളിൽ മൂന്ന് പേർ രാജ്യംവിട്ടു, മറ്റ് രണ്ട് പേരെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു