കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ അഞ്ചുപേരെ കുവൈത്ത് ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതായി ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഇവരിൽ നിന്നായി 2 കിലോഗ്രാം ഷാബു, കാൽ കിലോഗ്രാം ഹാഷിഷ്, 10 ട്രമഡോൾ ഗുളികകൾ, ഒരു ഇലക്ട്രോണിക് സ്കെയിൽ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.