കുവൈത്ത് സിറ്റി: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി കുവൈത്ത് ആരോഗ്യ മന്ത്രാലയം 50 പുകവലി വിമുക്തി ചികിത്സ കേന്ദ്രങ്ങൾ to ആരംഭിക്കുന്നു. ഇനിയുള്ള അഞ്ചുവർഷങ്ങളിൽ ഓരോ വർഷവും പത്തുവീതം ക്ലിനിക്കുകൾ ഇതിനായി തുറക്കും. യുവാക്കളിലും കൗമാരക്കാരിലും പുകവലിശീലം വലിയതോതിൽ വർധിച്ചതായി മന്ത്രാലയം വിലയിരുത്തിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. 419 ദശലക്ഷം ദിനാർ ആണ് പദ്ധതി ചെലവ് കണക്കാക്കുന്നത്.