50,000ലേറെ പേരുടെ സിവിൽ ഐഡി നീക്കം ചെയ്തു

കുവൈത്ത് സിറ്റി : രാജ്യത്ത് 50,000ലേറെ പേരുടെ താമസ വിലാസം നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും കെട്ടിട ഉടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തതനുസരിച്ചുമാണ് നടപടി സ്വീകരിച്ചത്. താമസം മാറിയവർ തങ്ങളുടെ പുതിയ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ നേരത്തെ ഒരു മാസം സമയം അനുവദിച്ചിരുന്നു. വിലാസം നീക്കം ചെയ്തവർ 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. ഇതിനായി ആവശ്യമായ രേഖകൾ സഹിതം പാസി ഓഫീസിൽ എത്തി പുതിയ വിലാസം രജിസ്റ്റർ ചെയ്യണം.നിശ്ചിത സമയത്തിനകം പുതിയ വിലാസം ചേർക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 100 ദിനാർ പിഴയും നിയമ നടപടികളും നേരിടേണ്ടിവരും.