രണ്ട് മാസത്തിനകം 5 ലക്ഷം ഡോസ് അസ്ട്രാസെനെക്ക വാക്സിൻ കുവൈത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : അടുത്ത രണ്ട് മാസത്തിനുള്ളിൽ 5 ലക്ഷം ഡോസ് അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് വാക്സിൻ രാജ്യത്ത് എത്തിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നു അൽ ഖബാസ് ഡെയിലി റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര മരുന്നു നിർമ്മാണ കമ്പനികളുമായും അവരുടെ പ്രാദേശിക ഏജന്റുമാരുമായും പ്രാഥമിക കരാറുകൾ ഉണ്ടാക്കിയ ശേഷം കൊറോണ വൈറസ് പ്രതിരോധ വാക്സിനുകളുടെ  വരവ് വേഗത്തിലാക്കാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നതെന്നും  റിപ്പോർട്ടിൽ പറയുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകളുടെ തോത് വർദ്ധിപ്പിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.