509 വിസ നിയമലംഘകർ പിടിയിൽ

0
24

കുവൈറ്റ്‌ സിറ്റി : 2025 വർഷം ആരംഭിച്ച 13 ദിവസത്തിനുള്ളിൽ 28 ക്യാമ്പയിനുകളിലായി നടത്തിയ പരിശോധനയിൽ 59 വിസ നിയമലംഘ കരെ കസ്റ്റഡിയിലെടുത്തതായും 648 പേരെ നാടുകടത്തിയതായും കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിൻ്റെ നിർദേശപ്രകാരമാണ് ഇതെന്ന് മന്ത്രാലയത്തിൻ്റെ മീഡിയ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. നിയമം നടപ്പാക്കാനും നിയമലംഘകരെ ഉത്തരവാദികളാക്കാനും മടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.