527 കൊറോണാ കേസുകൾ ; 2 മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന. 24 മണിക്കൂറിനിടെ കുവൈത്തിൽ പുതിയ 527 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 154841 ആയി. 2 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 366 പേർ ഇന്ന് രോഗ മുക്തരായി എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.