വിജയൻ പിള്ളയുടെ നിര്യാണത്തിൽ  കല കുവൈറ്റ് അനുശോചിച്ചു.

0
19

കുവൈറ്റ് സിറ്റി: സിപിഐ എം നേതാവും ചവറ  എം.എൽ .എയുമായ   വിജയൻ പിള്ളയുടെ നിര്യാണത്തിൽ  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,  കല കുവൈറ്റ് അനുശോചിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം . അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച നേതാവായിരുന്നുവിജയൻ പിള്ള . ചവറയുടെ  സമഗ്ര വികസനം സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനാകെയും വിജയൻ പിള്ളയുടെ വിയോഗം  വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്  ഭാരവാഹികൾ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.