കുവൈത്ത് മുൻസിപ്പാലിറ്റിയിലെ 57 ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി

0
33

കുവൈത്ത് സിറ്റി : കുവൈത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാർ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട ഉദ്യോഗസ്ഥരെ  വ്യാജരേഖ ചമച്ചതിന്റെ പേരിൽ പബ്ലിക് പ്രോസിക്യൂഷന് അയച്ചതായി കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അറിയിച്ചു.

ഹവലി മുനിസിപ്പാലിറ്റിയിലെ 57  ജീവനക്കാരെയാണ് പ്രോസിക്യൂഷന് റഫർ ചെയ്തത്. ഹവാലി മുനിസിപ്പൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അഹമ്മദ് അൽ ഹസീം ഇവർക്കെതിരെ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും  കൃത്യമായി ജോലിക്ക് എത്തിയിരുന്നില്ല. . അഴിമതിയുമായി ബന്ധധപ്പെട്ട് ആവശ്യമായ വിവരങ്ങൾ നൽകി അതോറിറ്റിയെ സഹായിച്ച വിസിൽബ്ലോവർമാർ വഹിച്ച പങ്കിനെ അവർ അഭിനന്ദിച്ചു.