574 റസിഡൻഷ്യൽ വിലാസങ്ങൾ നീക്കം ചെയ്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

കുവൈത്ത് സിറ്റി: താമസരേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി സിവിൽ ഐ.ഡി കാർഡിൽനിന്ന് 574 റസിഡൻഷ്യൽ വിലാസങ്ങൾ നീക്കം ചെയ്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. താമസക്കാരുടെ അഭ്യർഥനകൾ കണക്കിലെടുത്തും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനാലുമാണ് വിലാസങ്ങൾ നീക്കം ചെയ്തത്. വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് 30 ദിവസത്തിനുള്ളിൽ അതോറിറ്റി കാര്യാലയം സന്ദർശിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച് വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാം. നിയമം പാലിക്കാത്തവർക്ക് 100 ദിനാർ വരെ പിഴയീടാക്കുന്നതാണ്.