കള്ളപ്പണം വെളിപ്പിച്ചതായി സംശയം; 6 സ്വർണ്ണ കമ്പനികൾക്കെതിരെ അന്വേഷണം

0
23

കുവൈത്ത് സിറ്റി : കള്ളപ്പണം വെളുപ്പിക്കുന്നതായി സംശയം ഉയർന്നതിനെതുടർന്ന് 6 സ്വർണ കമ്പനികൾകളെ കുവൈത്ത് സർക്കാർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത് ആയി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെറും മൂന്നു വർഷത്തിനിടെ ഇവിടെ ഈ സ്ഥാപനങ്ങളുടെ ഇടപാടുകൾ വൻതോതിൽ വർധിച്ചതായാണ് റിപ്പോർട്ടുകൾ.
വാണിജ്യ മന്ത്രാലയം നടത്തിയ ഓഡിറ്റിനിടെയാണ് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചത്. ലോക സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിലും, സ്വർണ്ണ കമ്പനികൾ അതിവേഗ സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതാണ് സംശയത്തിന് ഇടയാക്കിയത്.

വിപണിയിലെ സ്വർണ്ണ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ആറ് കമ്പനികളും സ്ഥാപിതമായതിനുശേഷം യുക്തിരഹിതവുമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആറ് കമ്പനികളുടെയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുള്ള ബജറ്റുകൾ അധികൃതർ ഓഡിറ്റ് ചെയ്യുമെന്ന് അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.