60 കിലോ ഹാഷിഷുമായി ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ

0
19

കുവൈത്ത് സിറ്റി: രാജ്യത്തിനകത്ത് വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് വൻതോതിൽ എത്തിച്ച മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഈജിപ്ഷ്യൻ പൗരനെയാണ് അറസ്റ്റു ചെയ്തത്. ഇയാളിൽനിന്നും 60 കിലോ ഹാഷിഷ് പിടികൂടി. മരുന്നുകൾ അളക്കാൻ ഉപയോഗിക്കുന്ന സെൻസിറ്റീവ് വെയ്റ്റിംഗ് സ്കെയിൽ, മയക്കുമരുന്ന് പാക്കേജിംഗിനായി ഉദ്ദേശിച്ചിട്ടുള്ള നിരവധി ഒഴിഞ്ഞ സാച്ചുകൾ എന്നിവയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറി.