60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ താമസം പുതുക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി

0
40

കുവൈത്ത് സിറ്റി: യൂണിവേഴ്സിറ്റി ബിരുദം കൂടാതെ 60 വയസ്സിന് മുകളിലുള്ള പ്രവാസികൾ അവരുടെ റസിഡൻസി പുതുക്കുന്നതിനുള്ള നിയന്ത്രണം കുവൈത്ത് റദ്ദാക്കി. ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരമാണ് മാനവ ശേഷി സമിതി അധികൃതർ തീരുമാനമെടുത്തത്. ഇതുപ്രകാരം കുവൈത്തിലെ ബിരുദധാരികൾ അല്ലാത്ത 60 വയസ്സിന് മുകളിലുള്ള എല്ലാ പ്രവാസികൾക്കും അധിക ഫീസ് കൂടാതെ താമസരേഖ പുതുക്കാൻ കഴിയും. മാത്രമല്ല മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് ഇഖാമ മാറ്റവും നടത്താൻ കഴിയും.