കുവൈത്ത് ലേബർ മാർക്കറ്റിലെ 60% തൊഴിലാളികൾക്കും ആവശ്യമായ യോഗ്യതയില്ലെന്ന് റിപ്പോർട്ട്

0
23

കുവൈത്ത് സിറ്റി: പ്രോകാപിറ്റ മാനേജ്‌മെന്റ് കൺസൾട്ടിംഗ് അടുത്തിടെ പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ രണ്ടു വർഷമായി കുവൈറ്റിലെ തൊഴിൽ വിപണി  വലിയ വെല്ലുവിളികൾ നേരിടുകയാണ്, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അനുയോജ്യമായ  കഴിവുകളുള്ള തൊഴിലാളികളുടെ അഭാവമാണ്. ഇത് 59.7 % ആണെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ വിപണിയിലെ ഘടനാപരമായ അസന്തുലിതാവസ്ഥ കാരണം നൽകുന്ന വേതനവും ആനുകൂല്യങ്ങളും തമ്മിൽ 31.3% വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .