60,000 ലിറിക്ക കാപ്സ്യൂളുകൾ പിടിച്ചെടുത്തു

0
37

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. 60,000 ലിറിക്ക ഗുളികകൾ കുവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഏഷ്യൻ രാജ്യത്ത് നിന്ന് എക്‌സ്പ്രസ് മെയിൽ സർവീസ് വഴി എത്തിയ പാക്കേജ് പരിശോധിച്ചപ്പോഴാണ് ഗണ്യമായ അളവിൽ ലിറിക്ക ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത 60,000 യൂണിറ്റ് ക്യാപ്‌സ്യൂളുകൾ കണ്ടുകെട്ടി കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തേക്ക് അനധികൃത വസ്തുക്കളും നിരോധിത വസ്തുക്കളും കടത്താൻ ശ്രമിക്കുന്ന വ്യക്തികൾക്ക് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.