കോവിഡ് ബാധിതരിൽ 61. 1 % വും സ്വദേശികൾ

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന പ്രവണതയാണ് കാണുന്നതെന്ന്
ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ജനുവരി മാസത്തിൽ റിപ്പോർട്ട് ചെയ്ത അണുബാധ കേസുകളിൽ 61.1 % കുവൈറ്റ് പൗരന്മാർക്കിടയിലാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്വദേശികൾ അല്ലാത്തവരിലെ രോഗബാധിതർ 38.8% ആണ്. 16 മുതൽ 44 വയസ്സുവരെയുള്ളവരിൽ ആണ് കോവിഡ് ബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ റിപ്പോർട്ട് ചെയ്തതിൽ 67.12 ശതമാനവും ഈ പ്രായത്തിൽഉള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ 3000 കോവിഡ് കണക്കുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ അത് 9000ത്തിൽ അധികമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആരോഗ്യപരമായ ആവശ്യകതകൾ പാലിക്കുന്നതിൽ സാമൂഹിക ഉത്തരവാദിത്തവും സഹകരണവും ആവശ്യമാണെന്ന് അൽ സനദ് പറഞ്ഞു.