0
35
കുവൈത്തിൽ പുതിയ പാസ്‌പോർട്ട് അപേക്ഷകർ അപേക്ഷകൾ മുൻ കൂട്ടി സമർപ്പിക്കണമെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.പാസ്സ്പോർറ്റ്ട്‌ ലഭിക്കുന്നതില് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണു ഇത്‌.അപേക്ഷകളിൽ
കാലതാമസം വരാതെ പുതിയ പാസ്‌പോര്ട്ടുകള് വേഗത്തില് നല്കാനാണ് എംബസി ശ്രമിക്കുന്നത്‌. താമസാനുമതി കാലാഹരണപ്പെടുന്നതിന് മുമ്പോ അല്ലെങ്കില് ഉദ്ദേശിക്കുന്ന യാത്രാ തീയ്യതിക്ക് രണ്ട് മാസം മുമ്പോ പുതിയ പാസ്‌പോര്ട്ടിനായി അപേക്ഷിക്കേണ്ടതാണു.
ചില വിഭാഗത്തിലുള്ള പാസ്‌പോർട്ടുകൾക്ക് നിർബന്ധിത പോലീസ് പരിശോധന ആവശ്യമാണു.ഇതിനാൽ ഇന്ത്യയിലെ പ്രാദേശിക അധികാരികളുമായുള്ള ആശയവിനിമയം നടത്തേണ്ടത്‌ മൂലം ഇതിനായി അധിക സമയം ആവശ്യമാണ്.ഇക്കാരണത്താലാണു അപേക്ഷകൾ നേരത്തെ തന്നെ സമർപ്പിക്കണമെന്ന് എംബസി ആവശ്യപ്പെടുന്നത്‌.