നിലപാടുകളിലുറച്ചുനിന്ന നേതാവ്: കൊടിയേരി ബാലകൃഷ്ണൻ.

0
28

ഐഎംസിസി ജിസിസി കമ്മറ്റി എസ്എ പുതിയവളപ്പിൽ അനുസ്മരണം സംഘടിപ്പിച്ചു. ദീർഘ കാലം ഇന്ത്യൻ നാഷണൽ ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു അദ്ദേഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥി സംഘടനാ രംഗത്തുണ്ടായിട്ടും സികെപി ചെറിയ മമ്മുക്കേയി എന്ന വലിയ നേതാവിന്റെ മകനായിട്ടും പൊതുരംഗത്ത് എത്തിപ്പെടാനാകുമായിരുന്ന പദവികളിൽ നിന്നെല്ലാം വഴിമാറി നിൽക്കുകയും പിൽക്കാലത്ത് മാറിവന്ന രാഷ്ട്രീയ സാഹചര്യത്തിൽ എടുത്ത നിലപാടിൽ അവസാന കാലം വരെ ഉറച്ചുനിൽക്കുകയും ചെയ്ത നിസ്വാർത്ഥനായ നേതാവായിരുന്നു എസ് പുതിയവളപ്പിലെന്ന് കൊടിയേരി അനുസ്മരിച്ചു. പ്രവർത്തിച്ച കാലഘട്ടം മുഴുവൻ എസ്.എ മതേതരത്വത്തിനും ബഹുസ്വരതക്ക് വേണ്ടിയും പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് യുഡിഎഫും  ബിജെപിയും ഒന്നിച്ച് ഒരു മുന്നണിപോലെ, ജനാധിപത്യ വിരുദ്ധമായി കടന്നാക്രമിക്കുമ്പോൾ, അതിനെതിരെ  കർമ്മനിരതനായി രംഗത്തിറങ്ങുമായിരുന്ന എസ്.എയുടെ അഭാവം ഇടതുപക്ഷത്തിന് വലിയ നഷ്ടമാണെന്നും കൊടിയേരി അഭിപ്രായപ്പെട്ടു. ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷതവഹിച്ചു.

കുലീനമായ പെരുമാറ്റം, സൗമ്യമായ സംസാരം, നിഷ്ക്കളങ്കമായ പുഞ്ചിരി എന്നീ ഗുണത്രയങ്ങളുടെ ആൾരൂപമായിരുന്ന എസ്.എയുടെ ഭാവത്തിലോ നടപടികളിലോ, അദ്ദേഹം തലശേരിയിലെ പ്രശസ്തമായ കേയി കുടുംബത്തിലെ അംഗമെന്നോ പ്രഗത്ഭ നേതാവിന്റെ മകനെന്നോ തോന്നിക്കുന്ന ലാഞ്ചന പോലുമുണ്ടായിരുന്നില്ലെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.പി അബ്ദുൽ വഹാബ് അഭിപ്രായപ്പെട്ടു.

നിഷ്കളങ്കവും സ്നേഹമസൃണവുമായ ശൈലിയോടൊപ്പം നിലപാടുകളിലെ കൃത്യതയും വ്യക്തതയും വഴി, പൊതുരംഗത് അദ്ദേഹവുമായി ഇടപെട്ടവരുടെയെല്ലാം മനസ്സിൽ വലിയ സ്ഥാനം എസ്എ നേടിയിരുന്നുവെന്നും ഐഎൻഎൽ പ്രതിസന്ധികളെ നേരിട്ടപ്പോഴൊക്കെ ദിശാബോധത്തോടെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു.

ഐഎൻഎൽ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, കുന്ദമംഗലം എംഎൽഎ പിടിഎ റഹീം, തലശേരി എംഎൽഎ, എ.എൻ. ഷംസീർ, മുൻ മന്ത്രിയും ജനതാദൾ നേതാവുമായ കെപി മോഹനൻ, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരും എസ്.എ പുതുവളപ്പിലിനെ അനുസ്മരിച്ചു.

ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച് മുസ്തഫ, സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രട്ടേറിയറ്റ് അംഗം എൻകെ അബ്ദുൽ അസീസ്, എസ്.എ പുതിയവളപ്പിലിന്റെ മകൻ സൽമാൻ ഫാരിസ്, വിവിധ ഐഎംസിസി ഘടകങ്ങളെ പ്രതിനിധീകരിച്ച് കുഞ്ഞാവുട്ടി ഖാദർ, എ.എം. അബ്ദുള്ളക്കുട്ടി, പുളിക്കൽ മൊയ്തീൻകുട്ടി, ഷരീഫ് താമരശ്ശേരി, റഷീദ് ഇകെകെ, ശരീഫ് കൊളവയൽ തുടങ്ങിയവർ സംസാരിച്ചു. ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം നന്ദിയും പറഞ്ഞു.

ഐഎംസിസി ഭാരവാഹികളായ റഫീഖ് അഴിയൂർ, എൻഎം അബ്ദുള്ള,  സുബൈർ ചെറുമോത്ത്, ഹനീഫ് അറബി, ഹാരിസ് വടകര, ഗഫൂർ ഹാജി, ഇല്യാസ് മട്ടന്നൂർ, ഹമീദ് മധുർ, നൗഷീർ ടിടി, മുഫീദ് കൂരിയാടൻ, അക്‌സർ മുഹമ്മദ്, കരീം മൗലവി കട്ടിപ്പാറ, റഷീദ് തൊമ്മിൽ, താഹിറാലി പൊറപ്പാട്, എം. റിയാസ് തിരുവനന്തപുരം, അഷ്‌റഫ് തച്ചറോത്ത്, റൈസൽ വടകര, നിസാർ അഴിയൂർ, യൂനുസ് മൂന്നിയൂർ, അബൂബക്കർ എ.ആർ. നഗർ, ജാബിർ പിഎൻഎം, അബ്ദുൽകരീം പയമ്പ്ര, ഉൾപ്പടെയുള്ളവർ സംബന്ധിച്ചു.