പ്രതിഭാധനരായ വിദ്യാർത്ഥികൾ രാക്ഷ്ട്ര നന്മ ലക്ഷ്യമാക്കി വളരേണം     -ഡോ അദീല അബ്ദുള്ള

0
25
കുവൈത്ത്‌ :
പ്രതിഭയുള്ള വിദ്യാർത്ഥികൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി ഉന്നത വിദ്യാഭാസം പൂര്ത്തീകരിക്കണമെന്നു  വയനാട് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള .
പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിക്കാനും തുടര്വിദ്യാഭാസത്തിനുള്ള മാര്ഗനിര്ദേശത്തിനുമായി കെ കെ എം എ നടത്തിയ വെബിനാറിൽ  മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ അദീല .
പത്താംക്ലാസ്സിനും പ്ലസ്ടുവിനും അപ്പുറം തുടർവിദ്യാഭാസവും മികവോടെ പൂർത്തീകരിച്ചു മികച്ച ശാസ്ത്രജ്ഞരും സംവിധായകരും കലാകാരന്മാരും എല്ലാം ആയിത്തീരാൻ വിദ്യാർത്ഥികൾ പ്രവർത്തിക്കുമ്പോഴാണ് രാക്ഷ്ട്രം ഗുണപരമായി വളരുന്നത്  – അവർ തുടർന്നു .
തുടര് വിദ്യാഭാസത്തിനു വിദ്യാർത്ഥികൾക്ക് ദിശാബോധവും പ്രചോദനവും നൽകികൊണ്ടുള്ള വിദ്യാഭാസ വെബിനാറിൽ ,ദേശീയ അന്തർദേശീയ വിദ്യാഭാസ സാധ്യതകൾ എന്ന വിഷയത്തിൽ ജർമനിയിലെ ഏറോസ്പേസ് സെന്റര് റിസർച്ച് സയന്റിസ്റ്റായ ഡോ ഇബ്രാഹിം ഖലീൽ , വിദ്യാർത്ഥിക്ക് വേണ്ട നൈപുണ്യങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പരിശീലകൻ അബിഷാദ് ഗുരുവായൂർ എന്നിവർ നടത്തിയ ക്ലാസുകൾ ഏറെ ശ്രദ്ധേയമായി  .
ലോകത്തെ മികച്ച സ്ഥാപനങ്ങളെയും കോഴ്‌സുകളെയും കുറിച്ച് മനസ്സിലാക്കാൻ  പരിപാടി വിദ്യാർത്ഥികൾക്ക് സഹായകമായി  സഹായിച്ചു .വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക് ഡോ ഇബ്രാഹിം വിശദീകരണം നൽകി .
കെ കെ എം എ രക്ഷാധികാരി  സഗീർ തൃക്കരിപ്പൂർ പരിപാടി ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് എ പി അബ്ദുൽസലാം അദ്യക്ഷത വഹിച്ചു .
കെ കെ എം എ അംഗങ്ങളുടെ മക്കളിൽ  നിന്നും പത്തു പന്ത്രണ്ടു ക്ലാസുകൾ ഉന്നത വിജയം നേടിയ കുട്ടികളെ ഇബ്രാഹിം കുന്നിൽ പരിചയപ്പെടുത്തി .
ചെയർമാൻ എൻ എ മുനീർ , വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ , ജെന സെക്രട്ടറി കെ സി റഫീഖ് എന്നിവർ അനുമോദന പ്രസംഗം നടത്തി . ഓർഗനൈസിംഗ് സെക്രട്ടറി കെ സി ഗഫൂർ പരിപാടി നിയന്ത്രിച്ചു ,സാമൂഹിക ക്ഷേമ വകുപ്പു വൈസ് പ്രസിഡന്റ് ഒ പി ശറഫുദ്ധീൻ സ്വാഗതം പറഞ്ഞു . ഫാത്തിമ നഷ്‌വ ഖിറാഅത് നിർവ്വഹിച്ചു