കുവൈത്ത് സിറ്റി കുവൈത്തിലെ ഐസിഎസ്‌കെ ഖൈത്താന്‍ സ്‌കൂളിന്റെ 62ാം സ്ഥാപക ദിനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി ആചരിച്ചു. മെയ് 5ാം തീയ്യതി രാവിലെ 9 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ഗംഗാധരന്‍ ശിര്‍സത്ത് ചടങ്ങില്‍ പ്രഭാഷണം നടത്തി.
\
ആഘോഷ പരിപാടികളുടെ ഭാഗമായി 6 മുതൽ 8 ക്ലാസ്സുകളിലെ വിദ്യാർത്ഥികള്‍ പ്രത്യേകമായി തയ്യാറാക്കിയ പ്ലക്കാർഡുകളും ചിത്രങ്ങളും ഗ്രീറ്റിംഗ്സ് കാർഡുകളും കവിതകളും സ്കൂളിനായി സമർപ്പിച്ചു.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കുട്ടികള്‍ ചേർന്ന് ചിത്രീകരിച്ച വീഡിയോ പ്രദർശനവും നടന്നു.